ഇടുക്കി: അന്തരീക്ഷത്തില്‍ ചൂട് ഏറുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. 84.21 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഈ മാസം 19ന് 83.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഫാനുകളുടേയും എസിയുടെയും ഉപയോഗം കൂടിയതാണ് പ്രധാന കാരണം. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതും വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം, റെക്കോര്‍ഡ് ഉപഭോഗത്തോടൊപ്പം ഡാമുകളിലെ ജലനിരപ്പ് താഴുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഡാമുകളില്‍ വെള്ളം 50 ശതമാനത്തിലധികം താഴ്ന്നിരിക്കുകയാണ്. ആകെ 1936.82 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേ ഇടുക്കി ഡാമില്‍ ഇപ്പോള്‍ ഉള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേസമയം, 2027.07 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു.