പട്ന: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനുനേരെ പട്ന വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്ന സാഹെബ് ലോക്സഭാ മണ്ഡലത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് സൂചന.
രവിശങ്കര്‍ പ്രസാദിന് ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകര്‍ വ്യവസായിയും ബിജെപി രാജ്യസഭാ എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു. നടനും ബിജെപി വിമതനായി മാറുകയും ചെയ്ത ശത്രുഘ്നന്‍ സിന്‍ഹയാണ് ഇവിടുത്തെ സിറ്റിങ് എംപി.
സിന്‍ഹയാണ് പട്നയില്‍ ഞങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.