തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഉയരുന്നു. തിരുവനന്തപുരത്ത്
പെട്രോളിന് 76 രൂപയ്ക്ക് മുകളിലെത്തി. ഡീസലിന് നിരക്ക് 71 ന് മുകളിലും. 2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ പെട്രോള്‍ നിരക്ക് 71.82 രൂപയായിരുന്നത് ഇന്നിപ്പോള്‍ 76.19 രൂപയാണ്. ഈ വര്‍ഷം ഉയര്‍ന്നത് ഏകദേശം അഞ്ച് രൂപയോളമാണ്.
ജനുവരി ഒന്നിന് ഡീസലിന് 67.41 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 71.49 രൂപയാണ്. നാല് രൂപയാണ് ഈ വര്‍ഷം ഡീസലിന് കൂടിയത്. സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ വീണ്ടും ഉയരുന്നതില്‍ സാധാരണക്കാര്‍ രോഷത്തിലാണ്.
അന്താരാഷ്ട്ര എണ്ണ വില ബാരലിന് ഇന്ന് 66.98 ഡോളറാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയരുന്നതാണ് രാജ്യത്തെ ഇന്ധന വില ഉയരാന്‍ കാരണമെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം.