തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചു. വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തെ 55 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമപെന്ഷന് ലഭിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഞ്ചുമാസത്തെ പെന്‍ഷനാണ് കിട്ടുക. ഏപ്രില്‍ മുതല്‍ പ്രതിമാസം 1200 രൂപയായി വര്‍ധിപ്പിച്ച പെന്ഷന് തുകയും ഇതില്‍ ഉള്‍പ്പെടും.
5,53,3555 പേര്‍ക്ക് 3098.79 കോടിരൂപയോളം ലഭിക്കും. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, 50 വയസ് കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍, അസംഘടിത തൊഴില്‍മേഖലയിലെ അവശ തൊഴിലാളികള്‍ തുടങ്ങിവര്‍ക്കാണ് പെന്ഷന് ലഭിക്കുക.
കര്‍ഷകത്തൊഴിലാളി പെന്ഷന് – 477079, വാര്‍ധക്യകാല പെന്ഷന്- 2285764, വികലാംഗ പെന്ഷന്- 392298, 50 വയസുകഴിഞ്ഞ സ്ത്രീകള്‍ക്കുള്ള പെന്ഷന്-82209, വിധവാ പെന്ഷന് – 1312849, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് -983356 എന്നിങ്ങനെയാണ് അര്‍ഹരുടെ എണ്ണം.
2192649 പേര്‍ക്ക് പ്രാഥമികസഹകരണ സംഘങ്ങള്‍ വഴി തുക നേരിട്ട് ലഭിക്കും. 2353010 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി. 1351.78 കോടി ബാങ്കുവഴിയും 1278.51 കോടി സഹകരണ സംഘങ്ങള്‍വഴി നേരിട്ടും വിതരണം ചെയ്യും. 18 തൊഴില്‍ വിഭാഗത്തിലായി 983356 പേര്‍ക്കാണ് ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ലഭിക്കുക.