ഇടുക്കി: രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്കി. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
വരയാടുകളുടെ പ്രജനന കാലത്തില്‍ പുതിയതായി പിറന്ന് വീണ കുഞ്ഞുങ്ങള്‍ക്ക്
സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20 ന് പാര്‍ക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും പ്രജനനം നീണ്ടതോടെ സമയം നീട്ടി.
പ്രജനനം അവസാനിച്ചതോടൊണ് തിങ്കളാഴ്ച പാര്‍ക്ക് തുറന്നത്. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര് ലക്ഷ്മി പറയുന്നു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.