കൊച്ചി: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പരിഹാസ വിമര്‍ശനവുമായി എംഎല്‍എ എം സ്വരാജ്. ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം, കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബിജെപിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് ജോസഫ് വാഴയ്ക്കന് ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നും ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെയും ബിജെപിയില്‍ ചേര്‍ത്തെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും സ്വന്തം സഹപ്രവര്‍ത്തകരില്‍ എത്ര പേര് ബിജെപിയില്‍ ചേര്‍ന്നെന്ന് അറിയാന്‍ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ജോസഫ് വാഴയ്ക്കനെന്നും സ്വരാജ് പരിഹസിച്ചു.
കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണമെന്നും കോണ്‍ഗ്രസിന്റെ കുളത്തിലേ ബിജെപിയുടെ താമരയിവിടെ വളരൂവെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.