ഗുരുവായൂര്‍: ഇതിലും വലിയ യാത്രയയപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭിച്ചിട്ടുണ്ടാവില്ല, അത്രയ്ക്ക് മഹത്തരമായിരുന്നു ഇരുപത്തിമൂന്ന് വര്‍ഷം ജോലി ചെയ്ത് വിരമിച്ച ഒരു വാഹനത്തിന് സ്ഥാപനം നല്കിയ യാത്രാമൊഴി. ഗുരുവായൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കൗതുകരമായ യാത്രയയപ്പ് നടന്നത്.
സ്ഥാപനത്തില്‍ സെയില്‍സ് വാനായി ഉപയോഗിച്ച മെറ്റഡോര്‍ വാന്‍ അലങ്കരിച്ച് യാത്രമംഗളം നല്കി കമ്പനിക്ക് മുന്നിലായി ഇട്ടിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ സേവനത്തിന് ശേഷമുള്ള വിശ്രമജീവിതം ധന്യമാകട്ടെ എന്ന ആശംസ നല്കി ഫേസ്ബുക്കില്‍ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇരുപത്തിമൂന്ന് വര്‍ഷം സ്ഥാപനത്തിന്റെ നെടുംതൂണായിരുന്നു ഈ സെയില്‍സ് വാന്‍ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.