കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വ്യത്യാസം തുടരുന്നു. ഡീസല്‍ ലിറ്ററിന് ഇന്ന് 12 പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റമൊന്നുമില്ല. 74.86 രൂപയാണ് ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
ഒരു ലിറ്റര്‍ ഡീസലിന്റെ വില 70.14 രൂപയായി കുറഞ്ഞു. ഇന്നലെ 70.26 രൂപയായിരുന്നു ഒരുലിറ്റര്‍ ഡീസലിന്റെ വില. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.20 രൂപ, 71.49 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെടോള് വില 75.19 രൂപയാണ്. ഡീസലിന് 70.46 രൂപയാണ് വില.