തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയാലും വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായാലും സുനീര്‍ തന്നെയായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഇടത് മുന്നണിക്കെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റാണ്. ഇനി രാഹുല്‍ ഗാന്ധി വന്നാലും വയനാട്ടില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക.