തിരുവനന്തപുരം: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഹുല്‍ മത്സരിക്കാന്‍ എത്തുമെന്ന് അറിഞ്ഞതോടെ ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയിലാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.