തിരുവനന്തപുരം: വയനാട് ലോക്സഭാ സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അന്തിമതീരുമാനം അദ്ദേഹത്തിന്റേതാണ്. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല.’
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമായേക്കും. ഇന്ന് 11.30 ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.