തിരുവനന്തപുരം: അവധി ദിവസങ്ങളിലെ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കും കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. സര്‍വ്വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാനാണ് പുതിയ തീരുമാനം.
സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെ വന്‍ പ്രതിസന്ധിയിലാക്കും. ദിവസേന ശരാശരി 4500 ബസ് സര്‍വ്വീസുകളാണ് നടക്കുന്നത്. പുതിയ നിര്‍ദേശം പാലിക്കുന്നതോടെ 900 സര്‍വ്വീസുകള്‍ കുറയും. ഇത് യാത്രക്ലേശം വര്‍ധിപ്പിക്കും.
കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും വടക്കന്‍ മേഖലാ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം കണ്ടക്ടര്‍മാര്‍ കൂടുതലായതിനാലാണ് പുതിയ നിര്‍ദേശം.