ന്യൂഡല്‍ഹി: ജനപ്രീതിയില്‍ കേരളത്തിലെ ജനപ്രതിനിധികള്‍ മുന്നിലെന്ന് ദേശീയ സര്‍വേ. സീവോട്ടര്ഐഎഎന്എസ് അഭിപ്രായ സര്‍വേയില്‍ ജമ്മു കാശ്മീരില്‍ എഎല്എമാര്ക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
543 ലോക്സഭാ മണ്ഡലങ്ങളിലെ അരലക്ഷത്തിലധികം ആളുകളുടെ അഭിപ്രായമാണ് ജനുവരി ഒന്നിനും മാര്‍ച്ച് 18നും ഇടയില്‍ തേടിയത്. 58.1 ശതമാനം ആളുകളാണ് കേരളത്തിലെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. ജമ്മു കാശ്മീരിലെ എംഎല്‍എമാര്‍ക്ക് നെഗറ്റീവ് പോയന്റാണ് ലഭിച്ചത്; 8.3 ശതമാനമായിരുന്നു അത്.
ഗോവയിലെ എംഎല്‍എമാര്‍ 54.5 ശതമാനം അനുകൂല വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള സര്‍വേയില്‍ ഒന്നാമതെത്തിയത് തെലങ്കാനയാണ്. എന്നാല്‍ തെലങ്കാന എംഎല്‍എമാരുടെ ജനപ്രീതിയില്‍ മൂന്നാമതാണ്. നാലാമത് ഗുജറാത്തും.