കോട്ടയം: ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്. ഏതു മുന്നണി പിന്തുണച്ചാലും സ്വീകരിക്കും. ആരുടെ വോട്ടും വാങ്ങുമെന്നും 26ന് കോട്ടയം സിഎസ്ഐ റിസ്ട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായി സഹകരിച്ചുപോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെത്തുടര്‍ന്നാണ് പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. എല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാനും അവരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍, മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോെട പിന്നെ ഇവരെ കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് വഞ്ചിച്ചു. ഇനി അവരുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് ബന്ധപ്പെട്ടാലും പിന്മാറില്ല. പത്തനംതിട്ടയില്‍ രണ്ടുലക്ഷം വോട്ടിന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് വഴക്കും വര്‍ഗീയതയുമാണ് കോണ്‍ഗ്രസില്‍. മതവിശ്വാസങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമലയില്‍ എന്തൊക്കെ ക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ക്രിസ്തുമത വിശ്വാസത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.