കോഴിക്കോട്: രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവാണ് എവിടെയും മത്സരിക്കാമെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. കേരളത്തില്‍ രാഹുലിന് ഒരു സുരക്ഷിത സീറ്റ് കൊടുക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും അതിനര്‍ത്ഥം അമേഠിയിലേത് സുരക്ഷിത സീറ്റ് അല്ലെന്നല്ലെന്നും മുരളീധരന് പറഞ്ഞു.
ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണ് വേണ്ടതെന്നും വടകരയുടെ കാര്യത്തില്‍ യാതൊരു അനിശ്ചിതത്വവുമില്ല. തന്നോട് മത്സരിക്കാന്‍ പറഞ്ഞത് ഹൈക്കമാന്റാണെന്നും മുരളീധരന് പ്രതികരിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.