തിരുവനന്തപുരം: ബിജെപി ജയിച്ചാലും വേണ്ടില്ല കോണ്‍ഗ്രസിന് ഇടതുപക്ഷത്തെ തകര്‍ത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ബിജെപിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിപിഎമ്മിനെതിരായാണ് മത്സരിക്കുന്നത്. അതായത് ബിജെപി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകര്‍ത്താല്‍ മതിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഒളിച്ചോട്ടമാണെന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.