കോഴിക്കോട്: ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ കെ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് താനുള്‍പ്പടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
‘ ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഇല്ലായിരുന്നു. ഇരുവരെയും ഉള്‍പ്പെടുത്തണമെന്ന് താനുള്‍പ്പടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു’ മാത്രമല്ല കെ സുരേന്ദ്രന് ജനകീയ നേതാവാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം പത്തനംതിട്ടയില്‍ മികച്ച വിജയം നേടാനാവുമെന്ന് കെ സുരേന്ദ്രന് പ്രതികരിച്ചു. ഇന്ന് വൈകുന്നേരം ബിജെപി പുറത്തു വിട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്.