കൊച്ചി: 3 മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും പാര്‍ലമെന്റ് കാലന്മാര്ക്ക് ഇരിക്കാനുള്ള ഇടമല്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. പ്രസ്താവന പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി ജയരാജന്റെ വക്കീല്‍ നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം.
പോസ്റ്റ് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജയരാജന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ഷാഫി ഉറപ്പിച്ച് പറയുന്നു. 3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല, അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല എന്നാണ് എംഎല്‍എയുടെ കുറിപ്പ്.
‘കായും ഖായും ഗായും അല്ല ജയരാജാ മുരളീധരനാണ് കെ കരുണാകരന്റെ മകന് മുരളീധരന്, ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് 1012 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്, അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതും’ എന്നാണ് ഷാഫി എംഎല്‍എയുടെ വിവാദ പരാമര്‍ശം.