തിരുവനന്തപുരം: ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു രജിസ്ട്രേഷന് നടത്തിയിരിക്കണമെന്നും 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലീസ് പറയുന്നു.
പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്, വിമാനത്താവള പരിസരം, സേനാകേന്ദ്രങ്ങള്‍, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍ രാജ്യാന്തരഅതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കടല്‍ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നും പോലീസിന്റെ നിര്‍ദേശത്തിലുണ്ട്.