കോട്ടയം: ലോക്സഭയിലേക്ക് വയനാട് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഐക്യജനാധിപത്യമുന്നണി പ്രവത്തകര്ക്ക് മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശവും അംഗീകാരവും അഭിമാനവുമാണെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യപ്രതികരണം.
ഇതൊരു ചരിത്രസംഭവമാണെന്നും, കേരളത്തില്‍ നിന്ന് മത്സരിക്കുന്നു എന്നുള്ളത് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലെ മൊത്തം പ്രവര്‍ത്തകര്‍ക്കും ആവേശമാകുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡിഎഫിന് മുന്നേറ്റമുണ്ടാവുമെന്നും കോട്ടയം എംപി പറഞ്ഞു.
കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ആലോചനകള്‍ നടക്കുന്നതായാണ് വിവരം. കേരളത്തില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് വെളിപ്പെടുത്തിയത്.