തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലം ആയതോടെ വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. 50,000 രൂപയില്‍ കൂടുതല്‍ കൈവശം വെയ്ക്കുന്നവരെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സ്ക്വാഡും പോലീസിന് ഒപ്പമുണ്ട്. തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് തടയുക എന്ന ലക്ഷ്യവുമായാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധനയ്ക്കിറങ്ങുന്നത്.
അതിനാല്‍ പണം കൈവശം വെച്ച് യാത്ര ചെയ്യുന്ന ആളുകള്‍ കര്‍ശന ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടുതല്‍ പണം കൈവശം വെക്കുന്നവര്‍ കൃത്യമായ രേഖയും സാമ്പത്തിക സ്രോതസ്സും വ്യക്തമാക്കണം. ഇല്ലെങ്കില്‍ കൈയ്യിലുള്ള പണം സ്ക്വാഡ് കൊണ്ടുപോകും. പിടിച്ചെടുത്ത പണം തിരികെ ലഭിക്കാന്‍ പിന്നീട് ഒരുപാട് കഷ്ടപ്പെടേണ്ടിയും വരും.
സംശയമുണ്ടാവാത്ത രീതിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് കണക്കില്‍പ്പെടാത്ത പണം റോഡുമാര്‍ഗം എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്പെഷ്യല്‍ സ്ക്വാഡുകളെ കമ്മീഷന് പരിശോധനയ്ക്ക് ഇറക്കിയത്. രാജ്യത്ത് പലയിടങ്ങളിലും വന്‍തോതില്‍ ഇത്തരത്തില്‍ പണം പിടിച്ചെടുത്തിട്ടുണ്ട്.