കൊല്ലം: കൊല്ലം ഓച്ചിറയില്‍ രാജസ്ഥാനിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ബംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.
ഇതിനായി ഇന്നലെ ബംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികള്‍. സംഭവത്തില്‍ പ്രതിയായ റോഷന് പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടിയെടുത്ത ട്രെയിന്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
രാജസ്ഥാനില്‍ നിന്നെത്തിയ വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ ആക്രമിച്ചിട്ടാണ് പെണ്‍കുട്ടിയുമായി റോഷന് നാടുവിട്ടത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച് വില്‍ക്കുന്ന ദമ്പതികളാണ് അക്രമത്തിനിരയായത്.