കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന്. ടിപിയുടെ സ്മൃതികൂടീരത്തില്‍ അഭിവാദ്യം അര്‍പ്പിച്ചായിരുന്നു പ്രചാരണ തുടക്കം. ആക്രമ രാഷ്ട്രീയത്തിനോടുള്ള പോരാട്ടമാണ് വടകരയിലേതെന്ന് മുരളീധരന് പറഞ്ഞു.
മുല്ലപ്പള്ളി ആദ്യ ഇലക്ഷന് ജയിച്ചപ്പോഴുണ്ടായ അതേ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു. ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിന് സഹായം ചെയ്യുമെന്നും മുരളീധരന് പറഞ്ഞു. വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പിന്നീട് നഗരം ചുറ്റി പ്രദക്ഷിണവും നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴാണ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വടകരയിലെ പ്രചാരണത്തിന് എത്തുന്നത്.