കൊച്ചി: എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ടെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമുണ്ടെന്നും എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്നും കണ്ണന്താനം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വം മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണ് പ്രതികരിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മാത്രമല്ല, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും കണ്ണന്താനം വ്യക്തമാക്കി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി പട്ടിക പുറത്തുവിട്ടത്.