വടകര: സ്ഥാനാത്ഥി ആയ ശേഷം ആദ്യമായി വടകരയിലെത്തിയ കെ മുരളീധരന് ഉജ്ജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍. ട്രെയിന്‍ മാര്‍ഗം മണ്ഡലത്തില്‍ എത്തിയ മുരളീധരന് വടകര റെയില്‍വെ സ്റ്റേഷനില്‍ നല്കിയ സ്വീകരണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
നിരവധി അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. അല്പം വൈകിയാലും മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ വിജയം ഉറപ്പാണെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകരും നേതാക്കളും പങ്കുവയ്ക്കുന്നത്.
വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പറഞ്ഞിരുന്നു. ഇത്തരം സാഹചര്യം തനിക്ക് അനുകൂലമായ സ്ഥിതിയാണ് ഒരുക്കുന്നതെന്നാണ് മുരളീധരന്റെ പ്രതീക്ഷ.