തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇതില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോലീബി സഖ്യ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും ഇന്ത്യയില്‍ രാഹുലും മോഡിയും തമ്മില്ലാണ് പോരാട്ടം നടക്കുന്നത്. ഇക്കാര്യം ബംഗാളിലെ സിപിഎം നേതാക്കള്‍ വരെ സമ്മതിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.