കണ്ണൂര്‍: യുഡിഎഫിന്റെ സഖ്യ നീക്കങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് യുഡിഎഫില്‍ നടക്കുന്നത്. എന്നാല്‍ ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്നും യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടിയിലും ഇരിവേരിയിലും എല്‍ഡിഎഫ് കുടുംബ സംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കലാണ്. അല്ലാതെ നാല് വോട്ടിനു വേണ്ടി മാറ്റാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാന്‍ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങള്‍ രക്ഷപ്പെടില്ല. കോലീബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മതനിരപേക്ഷതക്കു വേണ്ടിയുള്ള ദൃഢമായ പ്രതിജ്ഞയാവണം നമ്മുടേതെന്നും പിണറായി പറഞ്ഞു.