തിരുവല്ല: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. അതേസമയം, പ്രതി അജിന് റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്തും.
ഗുരുതരമായി പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ വൈകീട്ടോടെയാണ്
മരണത്തിന് കീഴടങ്ങിയത്. ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10.45ഓടു കൂടി പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വയറ്റില്‍ കുത്തുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്.