തൃശ്ശൂര്‍: ന്യൂസിലാഡിലെ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അന്‍സിയുടെ മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബാം ചെയ്ത ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങും.
എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് അന്‍സിയുടെ ചെറിയച്ഛന് നൗഷാദ് പറഞ്ഞു. നോര്‍ക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ അന്‍സി വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് പേര് ഇന്ത്യക്കാരാണ്.
അന്‍സി അലി ബാവയുടെ മൃതദേഹം ന്യൂസിലന്‍ഡില്‍ സംസ്കരിക്കണമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അന്‍സി അലിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം അറിയിച്ചു.