കൊച്ചി: തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തും ഏറ്റിരുന്നു. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോഡില്‍ വെച്ച് പ്രതി തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.