കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഗുണ്ടാസംഘമെന്ന് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ച കളിമണ്‍ ശില്പനിര്മ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്കിയ ക്രിമിനല്‍ കേസ് പ്രതി പ്യാരിക്കെതിരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റിസ് പ്രിവന്‍ഷന്‍ ആക്ട് ചുമത്തും.
പെണ്‍കുട്ടിയ്ക്കായി ബംഗളൂരു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയകുളങ്ങരയില്‍ ഒരു ഷെഡിലാണ് രാജസ്ഥാനി കുടുംബം താമസിച്ചിരുന്നത്. ഇവിടെയെത്തിയ നാലംഗ സംഘം പിതാവിനെ മര്‍ദ്ദിച്ച് അവശനാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന അനന്തു, വിപിന്‍ എന്നിവരെ ഇന്നലെ രാത്രി പോലീസ് പിടികൂടി. സംഘത്തിലെ പ്രധാനി ഓച്ചിറ സ്വദേശി പ്യാരിക്കെതിരെ പോലീസ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റിസ് പ്രിവന്‍ഷന്‍ ആക്ട് ചുമത്തും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതിന് പിന്നിലെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.