കണ്ണൂര്‍: കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് രാജ്മോഹന്‍ ഉണ്ണിത്താന് പ്രചാരണം ആരംഭിച്ചത്.
ഇത്തവണ അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും തെരഞ്ഞെടുപ്പെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുണ്ട്. കെ മുരളീധരന് സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പായെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ രാജ്മേഹന്‍ ഉണ്ണിത്താന് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.