തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന് മത്സരിക്കാന്‍ സാധ്യതയേറുന്നു. സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ ഇടപെട്ടെന്നാണ് സൂചന.
സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ട സീറ്റിനുവേണ്ടി പിഎസ് ശ്രീധരന് പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചു.
പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം പേരുകാരന് ശ്രീധരന് പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരന് പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയതെങ്കിലും ആര്‍എസ്എസ് ഇടപെട്ട് പി എസ് ശ്രീധരന് പിള്ളയെ മാറ്റി കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.