തിരുവനന്തപുരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നു തരിപ്പണമാകുമെന്നും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം പോലും മര്യാദയ്ക്കു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ രാജ്യം ഭരിക്കാനാകുമെന്ന് ചോദിച്ച കോടിയേരി കേരളത്തില്‍ ഇടതുപക്ഷ തരംഗം ഉണ്ടാകാനുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും പറഞ്ഞു.
ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. ബിജെപിക്കു ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനാവില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞു നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്ന ബിജെപിയുടെ പിന്നാലെയാണ് കോണ്‍ഗ്രസെന്നും കോടിയേരി വിമര്‍ശിച്ചു.