കോഴിക്കോട്: ആരോടും ചോദിക്കാനില്ലാത്തതുകൊണ്ട് സിപിഎമ്മിന് പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിക്ക് സ്ഥാനാര്‍ത്ഥികളുടെ കാര്യം ആരോടും ചോദിക്കാനില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് സിപിഎമ്മിനെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കേരളത്തില്‍ ഇത്തവണ യുഡിഎഫ് ട്രെന്‍ഡാണ്. സ്ഥാനാര്‍ത്ഥി പട്ടിക വൈകിയെങ്കിലും യുഡിഎഫ് മികച്ച നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കെല്‍പ്പില്ല. കേന്ദ്രത്തില്‍ ബിജെപിയെ തളയ്ക്കാന്‍ കൈപ്പത്തി ചിഹ്നത്തില്‍ പരമാവധി പേര് പാര്‍ലമെന്റില്‍ എത്തണണെന്നും കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വമ്പിച്ച ജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമ രാഷ്ട്രീയത്തെ ജനം അംഗീകരിക്കണമെന്ന സന്ദേശമാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയിലൂടെ സിപിഎം നല്കുന്ന സന്ദേശമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.