തൃശൂര്‍: വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചതിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. ‘കെപിസിസിക്ക് വേണ്ടി രമണന് ഗോദയിലേക്ക് ഇറങ്ങുന്നതാകുമെന്നാണ്’ എംഎം മണി പരിഹസിച്ചത്. ഫേയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ട്രോളിയത്.
നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി ചര്‍ച്ച നടന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെയും പേരുകളായിരുന്നു ഉയര്‍ന്ന് കെട്ടത്.
പിന്നീട് മുല്ലപ്പിള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ചര്‍ച്ചയില്‍ വിദ്യ മാത്രമായി. എന്നാല്‍ വിദ്യയെ വേണ്ട എന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം വീണ്ടും നീണ്ടു. പിന്നീട്, പ്രവീണ്‍ കുമാറിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജയരാജനെതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു ആവശ്യം.
അതോടെ അനിശ്ചിതത്വം വീണ്ടും നീണ്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടു പോകുന്നതില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസിന്റെ യുവജന പ്രസ്ഥാനങ്ങളും ഘടക കക്ഷികളും പോഷക സംഘടനകളും രംഗത്തു വരികയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലോടെയാണ് കെ മുരളീധരന് സ്ഥാനാര്‍ത്ഥിയാകുന്നത്.
ഇതിനെ പരിഹസിച്ചാണ് എംഎം മണി രംഗത്ത് വന്നത്. എംഎം മണി ഇത് ആദ്യമായിട്ടല്ല കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്ത് വരുന്നത്. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ചും എംഎം മണി രംഗത്ത് വന്നിരുന്നു.