കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രചാരണത്തിനിടെ താരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് രാജീവിന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണമെന്നും വോട്ട് ചെയ്യുക എന്നതാണ് പ്രധാനകാര്യമെന്നും മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം വോട്ട് അഭ്യര്‍ത്ഥിച്ച് മഹാരാജാസ് കോളേജിലെത്തിയ പി രാജീവിനെ ആവേശത്തോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന എറണാകുളം മണ്ഡലത്തില്‍ കനത്ത മത്സരത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നത്.