കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളിധാരന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസുകാരി എന്ന നിലയിലും സഹോദരി എന്ന നിലയിലും അഭിമാനമാണെന്ന് പത്മജ വേണുഗോപാല്‍. ജയവും തോല്‍വിയും പ്രശ്നമല്ല. എതിരാളി ആരാണെന്നു നോക്കിയിട്ടല്ല മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്വന്തം സഹോദരന് മത്സരിക്കുന്നതിനാല്‍ തന്നെ വടകരയിലും പ്രചാരണത്തിനെത്തുമെന്നും പത്മജ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതില്‍ വിഷമം ഉണ്ടായിരുന്നു. മുരളി വടകരയില്‍ മത്സരിക്കും എന്നറിഞ്ഞതോടെ അത് മാറി. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പി ജയരാജനാണ് മത്സരിക്കാനിറങ്ങുന്നത്.