ചേര്‍ത്തല: എസ്എല്‍ പുരത്ത് ബാറിന് മുന്നില്‍ സിനിമാ നടനും സുഹൃത്തുക്കളും ചേര്‍ന്ന് നാട്ടുകാരുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ നടനെ വെറുതെവിട്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് ചീഫിന് പരാതി. നടന് തിരുവിഴ സ്വദേശി സുധീറിനെതിരെയാണ് പരാതി. ഇന്നലെ രാത്രി ഏഴരയോടെ നടന്ന സംഭവത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാര്‍ഡ് എസ്എല്‍ പുരം അറയ്ക്കല്‍ ഹരീഷ് (28), പഴയതോപ്പില്‍ അനൂപ് (29) എന്നിവര്‍ക്ക് പരിക്കേറ്റു.
സംഭവം ഇങ്ങനെ, സുധീറും രണ്ട് സുഹൃത്തുകളും എസ്എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ അഡംബര കാര്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായത്.
ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ ചവിട്ടി വീഴ്ത്തി. വാക്കേറ്റത്തിനിടെ ഹരീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് പ്രശ്നങ്ങള്‍ ഒഴിവാക്കിയത്.
എന്നാല്‍ പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. നടനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പോലീസ് വിട്ടയച്ചു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.