കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 120 രൂപ കുറഞ്ഞു. 23800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2975 രൂപയിലെത്തി. ചില്ലറ വ്യാപാരികള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് കുറഞ്ഞതാണ് ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നിട്ടും വില താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി 20ന് 25000 കടന്ന് സ്വര്‍ണം റെക്കോഡ് നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് 24520 രൂപയായി സ്വര്‍ണ വില താഴ്ന്നു. ഇതാണ് ദിവസങ്ങള്‍ക്കകം 1500 രൂപയോളം താഴ്ന്നത്. തദ്ദേശ വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞതാണ് വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.