തൃശ്ശൂര്‍: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചും, അകത്തുയറി യാത്രക്കാരുടെ വോട്ടുറപ്പാക്കിയും ‘തൃശ്ശൂര്‍ മണ്ഡലത്തില്‍’ സജീവമായ പ്രവര്‍ത്തിക്കുകയാണ് നമ്മുടെ കളക്ടര്‍ ടിവി അനുപമ ഐഎഎസ്. എല്‍ഡിഎഫും, യുഡിഎഫും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിടത്ത് എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അനുപമ.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ആരും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്ന് പറയാനുള്ള പ്രചാരണ തിരക്കിലാണ്. കൂടെയുണ്ടായിരുന്ന അസി. കളക്ടര്‍ പ്രേം കൃഷ്ണയുടെയും ഉദ്യോഗസ്ഥരുടെയും കൈയ്യില്‍ പോസ്റ്ററുകള്‍ കണ്ടതോടെ യാത്രക്കാര്‍ ആദ്യം അമ്പരന്നു. സംശയത്തിന് അധികം സമയം നല്‍കാതെ കളക്ടര്‍ തന്നെ പറഞ്ഞു. ‘വോട്ട് നമ്മുടെ അവകാശം’.
വോട്ടവകാശം ഓര്‍മ്മിപ്പിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറെത്തിയത്. കളക്ടര്‍ അനുപമയും അസി. കളക്ടര്‍ പ്രേം കൃഷ്ണയും ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വിജയനും ബസുകളില്‍ കയറിയിറങ്ങി വോട്ടവകാശം വിനിയോഗിക്കേണ്ടത് യാത്രക്കാരെ ഓര്‍മ്മിപ്പിച്ചു.
ബസുകളില്‍ ഇലക്ഷന് സ്വീപ്പിന്റെ ഭാഗമായി സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകളും പതിച്ചു. വോട്ടവകാശവും, ഹരിത തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ അവബോധമുണ്ടാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന്റെ വേറിട്ടൊരു പ്രചാരണ രീതി.
ബസിനുള്ളില്‍ കയറിയ കളക്ടറെ ആദ്യം ആര്‍ക്കും മനസിലായില്ല. പിന്നീടാണ് തിരിച്ചറിഞ്ഞത്. ഏറെ സമയം ഇവിടെ ചിലവിട്ട കളക്ടര്‍ വോട്ടിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചാണ് മടങ്ങിയത്. ഡിപ്പോയില്‍ എത്തിയ 50 ഓളം ബസുകളിലാണ് പോസ്റ്റര്‍ പതിച്ചത്.