ന്യൂഡല്‍ഹി; മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെഎസ് രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് ഡോ. കെഎസ് രാധാകൃഷ്ണന് ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഡോ. കെഎസ് രാധാകൃഷ്ണന് കോണ്‍ഗ്രസ് ഭരണ കാലത്തില്‍ പിഎസ്സിയുടെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കെഎസ് രാധാകൃഷ്ണന് ആലപ്പുഴയിലോ കൊല്ലത്തൊ മത്സരിച്ചെക്കുമെന്ന് സൂചനയുണ്ട്. ആലപ്പുഴയാണ് സാധ്യത കൂടുതല്‍ ഉള്ളത്.
ആലപ്പുഴയില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യത കൂടുതല്‍ കെഎസ് രാധാകൃഷ്ണനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുമായി സഹകരിച്ച് കെഎസ് രാധാകൃഷ്ണന് പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്.