ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. ചെന്നിത്തലയോട് കയര്‍ത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചപ്പോള്‍ ദുഖം തോന്നി. അതു പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കെവി തോമസ് പ്രതികരിച്ചു.
രാവിലെ പത്ത് മണിയോടെ കെവി തോമസിനെ കാണാന്‍ എത്തിയ ചെന്നിത്തലയ്ക്ക് നേരെ കെവി തോമസ് പൊട്ടിത്തെറിച്ചിരുന്നു. ഒരു ഓഫറും കേള്‍ക്കാന്‍ താല്പര്യമില്ലെന്നും ഇനി എന്ത് പറയാനാണ് വന്നതെന്നും ചെന്നിത്തലയോട് കെവി തോമസ് ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം, രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ കെവി തോമസ് നാളെ സോണിയാ ഗാന്ധിയേയും കാണുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കെവി തോമസ് പങ്കുവയ്ക്കുന്നത്. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ കെവി തോമസ്.