തിരുവനന്തപുരം: മതപരമായ ചിഹ്നങ്ങളോ ബാലാക്കോട് സൈനീക നീക്കമോ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടി.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് വോട്ടു തേടുന്നത് ശബരിമല വിഷയമുയര്‍ത്തി പിടിച്ചാണ്. ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് പതിപ്പിച്ച പോസ്റ്ററുകളില്‍ ശബരിമലയെ കലാപഭൂമിയാക്കിയവര്‍ക്കെതിരെ ഇത്തവണത്തെ പ്രതിഷേധ വോട്ട് എന്ന വാക്കോടു കൂടിയാണ് വോട്ടു തേടുന്നത്.
കോണ്‍ഗ്രസിനൊപ്പം മുന്നേറാം എന്നാണ് എഴുതിയിരിക്കുന്നത്. ശബരിമലയുടെ ചിത്രങ്ങളോ പോലീസ് നടപടിയോ പ്രചാരണായുധമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം വന്നതിന് പുറകേയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും ആദ്യമേ പ്രഖ്യാപിച്ചിരുന്നു.