കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വന്‍ പ്രതിഷേധം. ജില്ലാനേതൃത്വത്തിലെ പിണക്കമാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റൈയെ ഒഴിവാക്കാന്‍ കാരണം എന്നാണ് ആരോപണം. പ്രാദേശിക സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കാന്‍ നീക്കം നടന്നത് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നും ആരോപണമുണ്ട്.
സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നല്‍കാനാണ് വിമതരുടെ തീരുമാനം. എന്നാല്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നിലപാട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ ഒരുതരത്തിലുള്ള പ്രതിക്ഷേധവുമില്ലെന്നാണ്.
കേരളത്തിലെ നാല് ലോക്സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതു സംബന്ധിച്ച് ചര്‍ച്ച ഇന്നും തുടരും. ആലപ്പുഴയിലും ആറ്റിങ്ങലിലും മൂന്നുവീതം പേരുകളും വയനാട്ടില്‍ അഞ്ചുപേരുകളുമാണ് പരിഗണനയിലുള്ളത്.