കോട്ടയം: ശബരിമലയെ ബിജെപി രാഷ്ട്രീയ നാടകത്തിനുള്ള വേദിയാക്കുന്നുവെന്ന് ശശി തരൂര്‍. ശബരിമല വിശ്വാസത്തിന്റെ മാത്രം വിഷയമാണെന്നും അതിനെ രാഷ്ട്രീയവത്കരിച്ചത് ബിജെപിയാണെന്നും ശശി തരൂര്‍ പറഞ്ഞു. പോലീസിനെ കല്ലെറിയുകും റോഡില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആളുകളെ ഇറക്കുകയും ചെയ്തത് ബിജെപി മാത്രമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ശബരിമല ഒരു സുര്ണ്ണാവസരമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയുടെ വിവാദ പ്രസ്താവനയെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശബരിമല കയറാനായി എത്തിയ വിശ്വാസികളെ വഴിയില്‍ തടയുകയും അവര്‍ക്ക് സംരക്ഷണം നല്കാന് ശ്രമിച്ച പോലീസുകാരെ ബിജെപി ആക്രമിച്ചുവെന്നും ഒരു പുണ്യസ്ഥലത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയെ രാഷ്ട്രീയ നാടകത്തിനുള്ള വേദിയായി ബിജെപി മാറ്റിയെന്നും തരൂര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസെന്നും, എന്നാല്‍ തെരുവില്‍ സമരം ചെയ്തുകൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണാനാകില്ല എന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.