കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ. തിരുവനന്തപുരത്തെ റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. ട്രെയിന്‍ പലതും മണിക്കൂറുകള്‍ വൈകിയോടുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്ക്കു കുറവില്ല. മറ്റന്നാള്‍ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും വൈകും. തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും