തിരുവനന്തപുരം: ലഹരി മാഫിയയെ കുടുക്കാന്‍ പോലീസ് നടത്തിയ ഓപ്പറേഷന് ബോള്‍ട്ടിന്റെ ആദ്യദിനം തിരുവനന്തപുരത്ത് അറസ്റ്റിലായത് 422 പേര്. നഗരത്തിന്റെ വിവിധ ഇടങ്ങളിലായി 241 റെയ്ഡാണ് പോലീസ് നടത്തിയത്.
1250 ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെ റെയ്ഡിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലേടുക്കുകയും ചെയ്തു. കൂടാതെ പോലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിറ്റി പോലീസിന് കീഴിലെ 41 സ്റ്റേഷന് പരിധികളില്‍ നിന്നായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പരസ്യമായി മദ്യപിക്കുക, കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുന്നവരുള്‍പ്പടെയുള്ളവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘങ്ങളായി ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നവര്‍, ഈ സംഘങ്ങള്‍ ഒത്തു ചേരുന്ന സ്ഥിരം ഇടങ്ങള്‍ എന്നിവയും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിശദമാക്കി. വരും ദിവസങ്ങളിലും ഓപ്പറേഷന് ബോള്‍ട്ട് പരിശോധനകള്‍ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഓപ്പറേഷന് ബോള്‍ട്ട് പുരോഗമിക്കുന്നത്.