ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് സൂചന. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സ്ക്രീനിങ് കമ്മറ്റി യോഗം അവസാനിച്ചു.
ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മിടുക്കന്മാരും ചുണക്കുട്ടികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലിന് ഡല്‍ഹിയില്‍ തിരക്കുകളുണ്ട്. ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം.
തെരഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുന്‍പാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് പങ്കുവച്ചത്. വയനാട് ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് തൊട്ട് മുന്‍പ് വരെ നിലനിന്നിരുന്നത്. അതേസമയം ഇടുക്കി, വയനാട് സീറ്റുകളില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.