കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വ്യത്യാസം തുടരുന്നു. പെട്രോളിന് ഇന്ന് വില കൂടിയപ്പോള്‍ ഡീസലിന്റെ വിലയില്‍ നേരിയ കുറവാണുണ്ടായത്. പെട്രോളിന് എട്ടു പൈസയാണ് ഇന്ന് കൂടിയത്. ഡീസലിന് ഏഴു പൈസ കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74.63 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 82 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.96, 72.19 എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 74.95 ഉം, ഡീസലിന് 71.15 രൂപയുമാണ് ഇന്നത്തെ വില.